6 April 2015

നാം കാണാതു പോകുന്ന ആരാധനാലയം

എല്ലാവരും പറയുന്നു നാം കൂടുത്തൽ ദൈവത്തെ പോലാകുമ്പോൾ ലോകം നന്നാകുമെന്ന്... എന്നാൽ എന്റെ വിശ്വാസം നാം കുടുത്തൽ മനുഷ്യനകുമ്പോൾ ലോകത്തിൽ ശാന്തിയും സമധനാവും ഉണ്ടാകുമെന്നാണ്. ലോകത്തിൽ മുസല്‍മാനും,ഹിന്ദുവിനും,ക്രൈസ്തവനും, എന്നുവേണ്ട എതുമാതക്കാരനും ജാതി മത ഭേതമന്യേ, പവപെട്ടവനെന്നോ, ധനികനെന്നോ വ്യത്യാസമില്ലാതെ പ്രവേശിക്കാവുന്ന ഒരേ ഒരു സ്ഥലം നമ്മുടെ ഹോസ്പിറ്റലുകള്‍ ആണ്... പണത്തിനു വേണ്ടി മാത്രം പ്രവർത്തിക്കുന്ന ചിലരെകുറിചല്ല പരാമർശം...

ഒരുതരത്തിൽ ചിന്തിച്ചാൽ ഈ ലോകത്ത് ഞാന്‍ കണ്ട ഏറ്റവും വലിയ ആരാധനാലയം ഹോസ്പിറ്റലുകള്‍ ആണ്..ഇവിടെ ഉയര്‍ന്ന ജാതിക്കാരന്‍ എന്നോ താഴ്ന്ന ജാതിക്കാരന്‍ എന്നോ ഇല്ല. എല്ലാവരും സമന്മാര്‍ എല്ലാവരിലും ഒരേ കളറുള്ള രക്തം....ദൈവത്തിന്റെ പേരിൽ ചുക്ഷണങ്ങലില്ല, കപട പ്രദര്‍ശനങ്ങൾ ഇല്ല, ആഡംബര മന്ദിരങ്ങൾ ഇല്ല, ഉള്ളതോ ശുഭ്ര വസ്ത്രമണിഞ്ഞ ദൈവത്തിന്റെ പ്രധിനിധികള്‍ മാത്രം... രാപകൽ ഭേതമന്യേ ഏവരിലും ദൈവത്തെ ധർശിചു സേവനം മാത്രം ജീവിതമക്കിയവർ.

സത്യത്തിൽ പള്ളികളും, അമ്പലങ്ങളിലും, മുസ്ലീംപള്ളി നാം മനസ്സറിഞ്ഞു ദൈവത്തെ വിളിക്കാറുണ്ടോ? എന്നാൽ പലരും മനസ്സറിഞ്ഞു ദൈവത്തെ വിളിക്കുന്നത്‌ ഈ ആരാധനാലയത്തിൽ വച്ചാണ്...

എങ്കിലും ഈ ആലയത്തെയും ഇതിലെ വ്യക്തികളെയും സ്നേഹിക്കാനുംബഹുമാനിക്കാനും നാം പഠിക്കേണ്ടിയിരിക്കുന്നു...

25 March 2015

വിദ്യാഭ്യാസം വ്യവസായമാകുമ്പോൾ

മധ്യ വേനലിന്റെ ചൂടിനൊപ്പം, കുട്ടികളുടെ ഭാവിയെ ഓർത്ത് ഓരോ മാതാപിതാക്കളുടെയും തലവിയർക്കുന്നു. എന്റെ മകൻ/ മകൾ ഏറ്റവും നല്ല രിതിയിൽ പഠിക്കണ്ണമെന്നതു ന്യായമായ അവശ്യംമാത്രം എങ്കിൽ അതു എവിടെ ലഭിക്കുമെന്ന വെവലതി മറാത്ത തലവേദനയാകുന്നു.

ഓരോ പ്രൈവറ്റ് സ്കൂളുകളും അവരുടെ പരസ്യം സിനിമ പോസ്റർ എന്നതു  പോലെ പതിക്കുനതിലുള്ള തിരക്കിലാണ്, എന്നാൽ ഗവണ്മെന്റ് സ്കൂൾകൾ ഇതൊന്നും അറിഞ്ഞതയെ തോന്നുനില്ല . ഏതൊരു  വ്യക്തികളും കണ്ടാൽ ആഗ്രഹിക്കുന്ന കണ്‍ചിമ്മിപ്പിക്കുന്ന ഓഫറുകളാണ് നോട്ടിസുകൾ മുഴുവനും. മൂലധിഷ്ഠിത പഠന സാഹചര്യങ്ങൾ, അനുഭവ സാമ്പന്നരായ അധ്യാപകർ, നൂതന സങ്കേ തിക വിദ്യ കളോട് കുടിയ ക്ലാസ്സ്‌ മുറികൾ,  എന്നു  തുടങ്ങുന്ന ലിസ്റ്റ് പലപ്പോഴും അവസാനം കാണുനില്ല. (അവസാനിക്കാത്ത ഓഫറുകൾ ... മുന്‍കൂട്ടിപറയാനാവാത്ത പ്രതിഫലം ആവശ്യപെടുന്നു എന്നതു സാധാരണ മാത്രം)

പലപ്പോഴും, ചില ഇംഗ്ലീഷ് മീഡിയും സ്കൂളിന്റെ മുമ്പിൽ  കുട്ടികൾ വന്നിറങ്ങുന്നത് കണ്ട്  പാവം തോന്നിയിട്ടുണ്ട് - എടുക്കാൻ പറ്റാതെ ബാഗുകളുമായി ഉറുംബുകലെപോലെ നീങ്ങുന്ന ഒരുകുട്ടം - കാടും, മലയും, പ്രകൃതിയും, നട്ടുമാങ്ങയും, സ്നേഹത്തിന്റെയും പിണക്കത്തിന്റെയും കൊച്ചു കൊചു സന്തോഷങ്ങൾ നഷ്ടപ്പെട്ട ബാല്യങ്ങൾ. ഇവർക്ക് ജീവിതം എന്നാൽ സ്കൂളും, റ്റ്യൂഷന്‍ സെന്ററുകളും മാത്രമായി മറുന്നു. 'വിടോ'... ഉറങ്ങാനുള്ള ഒരു സ്ഥലം മാത്രം.

വിദ്യാഭ്യാസം മാർക്കുകൾക്ക് വേണ്ടി മാത്രമാകുമ്പോൾ അടിസ്തപരമായ പല മൂല്യങ്ങളും ഇല്ലാത്തവുന്നു എന്നാ സത്യം നാം സൗകര്യപൂർവം മറക്കുന്നു. അതിനാൽ  ഇന്നത്തെ വിദ്യാഭ്യാസം സമൂഹത്തിൽ  വിദ്യാസമ്പന്നരായ കള്ളന്മാരേയൂം, കൊലപാതകികളെയും, ബലാത്സംഗം ചെയ്യുന്നയാളുകളെയും,അധികാര ദുര്‍വ്വിനിയോഗികളെയും സൃഷ്‌ടിക്കുന്നു.

വിദ്യാഭ്യാസത്തെ ബഹുമാനിക്കുകയും തന്റെ മുന്നില്‍ വരുന്ന ഓരോ കുട്ടിയും ദൈവത്തിന്റെ ദാനവും നാളയുടെ വാഗ്ദാനവുംമാണ്ന്നു ഉറച്ചു വിശ്വാസമുള്ള വിദ്യാസ്ഥാപനങ്ങളിൽ അവരുടെ പണതിനെക്കാളും, സ്കൂളിന്റെ പേരിനേക്കളും തങ്ങളുടെ മുന്നിൽ വരുന്ന ഓരോ വിലപ്പെട്ടതാകുന്നു. കലര്‍പ്പില്ലാത്ത ഒരു സമൂഹത്തെ  സൃഷ്‌ടിക്കാൻ ഇവർക്ക് മാത്രമേ സാധ്യമാവു.

"ഒരു സാധാരണ സര്‍ക്കാര്‍ പള്ളിക്കൂടത്തിൽ പഠിച്ചിട്ട് ജീവിതത്തിൽ ഇന്നേവരെ യാതൊരും കുറവും അനുഭവപ്പെട്ടിടിയില്ല...നേട്ടങ്ങൾ മാത്രം കൈനിറയെ കൂട്ടുകരും, സന്തോഷം നിറഞ്ഞ കുട്ടിക്കാലും"

12 January 2015

അർഥങ്ങൾ

അന്തമില്ലാത്ത ആഗ്രഹങ്ങളുടെ പൂർത്തികരണ്മാണ് ജീവിതമെങ്കിൽ....അർഥങ്ങൾ എന്നും അന്തമില്ലത്തതായിരിക്കും

9 January 2015

ആഗ്രഹങ്ങൾ

ഉറപ്പില്ലാത്ത ഒന്നും നിലനില്കില്ല എന്നറിഞ്ഞിട്ടും ചാഞ്ചാടുന്ന മനസു നല്കുന്ന ചെറുസന്തോഷത്തിനു വെണ്ടിയുള്ള ജിവിതം എത്ര മനോഹരം!!!