എല്ലാവരും പറയുന്നു നാം കൂടുത്തൽ ദൈവത്തെ പോലാകുമ്പോൾ ലോകം നന്നാകുമെന്ന്... എന്നാൽ എന്റെ വിശ്വാസം നാം കുടുത്തൽ മനുഷ്യനകുമ്പോൾ ലോകത്തിൽ ശാന്തിയും സമധനാവും ഉണ്ടാകുമെന്നാണ്. ലോകത്തിൽ മുസല്‍മാനും,ഹിന്ദുവിനും,ക്രൈസ്തവനും, എന്നുവേണ്ട എതുമാതക്കാരനും ജാതി മത ഭേതമന്യേ, പവപെട്ടവനെന്നോ, ധനികനെന്നോ വ്യത്യാസമില്ലാതെ പ്രവേശിക്കാവുന്ന ഒരേ ഒരു സ്ഥലം നമ്മുടെ ഹോസ്പിറ്റലുകള്‍ ആണ്... പണത്തിനു വേണ്ടി മാത്രം പ്രവർത്തിക്കുന്ന ചിലരെകുറിചല്ല പരാമർശം...ഒരുതരത്തിൽ ചിന്തിച്ചാൽ ഈ ലോകത്ത് ഞാന്‍ കണ്ട ഏറ്റവും വലിയ ആരാധനാലയം ഹോസ്പിറ്റലുകള്‍ ആണ്..ഇവിടെ ഉയര്‍ന്ന ജാതിക്കാരന്‍ എന്നോ താഴ്ന്ന ജാതിക്കാരന്‍ എന്നോ ഇല്ല. എല്ലാവരും സമന്മാര്‍ എല്ലാവരിലും ഒരേ കളറുള്ള രക്തം....ദൈവത്തിന്റെ പേരിൽ ചുക്ഷണങ്ങലില്ല, കപട പ്രദര്‍ശനങ്ങൾ ഇല്ല, ആഡംബര മന്ദിരങ്ങൾ ഇല്ല, ഉള്ളതോ ശുഭ്ര വസ്ത്രമണിഞ്ഞ ദൈവത്തിന്റെ പ്രധിനിധികള്‍ മാത്രം... രാപകൽ ഭേതമന്യേ ഏവരിലും ദൈവത്തെ ധർശിചു സേവനം മാത്രം ജീവിതമക്കിയവർ.

സത്യത്തിൽ പള്ളികളും, അമ്പലങ്ങളിലും, മുസ്ലീംപള്ളി നാം മനസ്സറിഞ്ഞു ദൈവത്തെ വിളിക്കാറുണ്ടോ? എന്നാൽ പലരും മനസ്സറിഞ്ഞു ദൈവത്തെ വിളിക്കുന്നത് ഈ ആരാധനാലയത്തിൽ വച്ചാണ്...
എങ്കിലും ഈ ആലയത്തെയും ഇതിലെ വ്യക്തികളെയും സ്നേഹിക്കാനുംബഹുമാനിക്കാനും നാം പഠിക്കേണ്ടിയിരിക്കുന്നു...